സമര്‍പ്പണം
ബ്ലോഗിലെ പ്രിയപ്പെട്ട കൂട്ടുകാരെ, ഇതെന്‍റെ ആദ്യത്തെ മലയാളം ബ്ലോഗ് പോസ്റ്റാണ്. ആംഗലേയ ഭാഷയില്‍ ചില ബ്ലോഗുകള്‍ എന്‍റെതായുണ്ട്, എന്നിരുന്നാലും മലയാള ഭാഷയില്‍ ഒരു ബ്ലോഗ് തുടങ്ങുക എന്നത് മലയാളിയായ എനിക്ക് അഭിമാനിക്കാന്‍ വക നല്‍കുന്നതാണ്. എന്‍റെ ആദ്യത്തെ പോസ്റ്റില്‍ ഞാന്‍ ശ്രീ ഒ.ന്‍.വി കുറുപ്പ് രചിച്ച മോഹം എന്ന കവിത ആണ് അവതരിപ്പിക്കുന്നത്. ഈ കവിത പണ്ട് നമുക്ക് പടിക്കുവനുണ്ടായിരുന്നു. ഇതേ രചന തന്നെ ശ്രീ ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത് 1982ല്‍ പുറത്തിറങ്ങിയ ചില്ല് എന്ന ചിത്രത്തിലും വന്നു. ആ ഗാനത്തിന് ഈണം നല്‍കിയത് ശ്രീ എം ബി ശ്രീനിവാസന്‍ ആയിരുന്നു. ഗായകര്‍ ശ്രീ യേശുദാസും, ശ്രീമതി ജാനകി അമ്മയും ആയിരുന്നു.
ഹൃദയത്തില്‍ വളരെയധികം സ്പര്‍ശിക്കുന്ന വരികളാണ് ഈ കവിതയില്‍ ഉള്ളത്. കഴിഞ്ഞു പോയ, മറക്കാന്‍ ഇഷ്ടപെടാത്ത കുറെ നല്ല സ്മരണകളിലേക്ക് ഈ വരികള്‍ നമ്മളെ കൊണ്ട് പോകും എന്നത് തീര്‍ച്ചയാണ്. നമ്മുടെ ഹൃദയത്തില്‍ ഒരു നനുത്ത കുളിര്‍സ്പര്‍ശവുമായി കടന്നു വരുന്ന ഈ ഗാനത്തിന്‍റെ ഈരടികള്‍ മനസ്സില്‍ താലോലിച്ചു കൊണ്ട്, എന്നില്‍ സ്നേഹത്തിന്‍റെയും, നന്മയുടെയും, വിദ്യയുടെയും ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു തന്ന എന്‍റെ അധ്യാപകര്‍ക്കും, അമ്മയ്ക്കും, എന്നെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും, പിന്നെ ഈ ബൂലോകത്തിലെ എല്ലാ ചേട്ടന്‍മാര്‍ക്കും, ചേച്ചിമാര്‍ക്കും, കുഞ്ഞനിയന്‍മാര്‍ക്കും, അനിയത്തിമാര്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നു.
മോഹം
ഒരു വട്ടം കൂടിയെന്നോര്‍മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം
തിരുമുറ്റത്തൊരുകോണില്‍ നില്‍ക്കുന്നൊരാ നെല്ലി
മരമൊന്നുലുത്തുവാന്‍ മോഹം
അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍
ചെന്നെടുത്തതിലൊന്ന് തിന്നുവാന്‍ മോഹം
സുഖമെഴും കയ്പും പുളിപ്പും മധുരവും
നുകരുവാനിപ്പോഴും മോഹം
തൊടിയിലെ കിണര്‍വെള്ളം കോരി കുടിച്ചു-
കൊണ്ടെന്തു മധുരമെന്നോതുവാന്‍ മോഹം
ഒരു വട്ടം കൂടിയ പുഴയുടെ തീരത്ത്
വെറുതെ ഇരിക്കുവാന്‍ മോഹം
വെറുതെ ഇരുന്നൊരു കുയിലിന്‍റെ പാട്ടു
കേട്ടെതിര്‍പാട്ടു പാടുവാന്‍ മോഹം
എതിര്‍പാട്ടു പാടുവാന്‍ മോഹം
അതുകേള്‍ക്കെ ഉച്ചത്തില്‍ കൂകും കുയിലിന്‍റെ
ശ്രുതി പിന്‍തുടരുവാന്‍ മോഹം
ഒടുവില്‍ പിണങ്ങിപോം പക്ഷിയോട-
രുതേ എന്നോതുവാന്‍ മോഹം
വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതെ മോഹിക്കുവാന്‍ മോഹം
തിരുമുറ്റത്തെത്തുവാന്‍ മോഹം
തിരുമുറ്റത്തൊരുകോണില്‍ നില്‍ക്കുന്നൊരാ നെല്ലി
മരമൊന്നുലുത്തുവാന്‍ മോഹം
അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍
ചെന്നെടുത്തതിലൊന്ന് തിന്നുവാന്‍ മോഹം
സുഖമെഴും കയ്പും പുളിപ്പും മധുരവും
നുകരുവാനിപ്പോഴും മോഹം
തൊടിയിലെ കിണര്‍വെള്ളം കോരി കുടിച്ചു-
കൊണ്ടെന്തു മധുരമെന്നോതുവാന്‍ മോഹം
ഒരു വട്ടം കൂടിയ പുഴയുടെ തീരത്ത്
വെറുതെ ഇരിക്കുവാന്‍ മോഹം
വെറുതെ ഇരുന്നൊരു കുയിലിന്‍റെ പാട്ടു
കേട്ടെതിര്‍പാട്ടു പാടുവാന്‍ മോഹം
എതിര്‍പാട്ടു പാടുവാന്‍ മോഹം
അതുകേള്‍ക്കെ ഉച്ചത്തില്‍ കൂകും കുയിലിന്‍റെ
ശ്രുതി പിന്‍തുടരുവാന്‍ മോഹം
ഒടുവില്‍ പിണങ്ങിപോം പക്ഷിയോട-
രുതേ എന്നോതുവാന്‍ മോഹം
വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതെ മോഹിക്കുവാന്‍ മോഹം
0 comments:
Post a Comment